ആലപ്പുഴ വീട്ടിനുള്ളിൽ മധ്യവയസ്കയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പീഡനശ്രമത്തിനിടെ നടന്ന കൊലപാതകമാകാം എന്ന് സംശയം
ആലപ്പുഴ തോട്ടപ്പള്ളിയിൽ വീട്ടിനുള്ളിൽ മധ്യവയസ്കയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പീഡനശ്രമത്തിനിടെ നടന്ന കൊലപാതകമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തോടൊപ്പം സ്വർണാഭരണങ്ങൾ മുഴുവൻ കണ്ടെത്തിയതോടെ മോഷണസാധ്യത പൊലീസ് തള്ളിക്കളഞ്ഞു. പ്രദേശത്തെ ഒരിലധികം പേരെയാണ് ഇപ്പോൾ പൊലീസ് നിരീക്ഷിക്കുന്നത്.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയത്തിലാണ് അന്വേഷണം. ആദ്യം മോഷണമാണ് കാരണം എന്നു കരുതിയെങ്കിലും വീട്ടിൽ നിന്ന് ആഭരണങ്ങളടക്കമൊന്നും നഷ്ടപ്പെട്ടിട്ടില്ല. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടന്നതെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശരീരത്തിൽ മുറിവുകളില്ലെങ്കിലും, ബാലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവം പ്രദേശത്തെ നന്നായി അറിയുന്ന ഒരാളുടെ പങ്കാളിത്തത്തോടെയാകാമെന്നുമാണ് പൊലീസ് കരുതുന്നത്.
രാത്രി 11 മണിയോടെയായിരുന്നു കൊലപാതകം നടന്നതെന്നാണ് കണ്ടെത്തൽ. വീട്ടിലേക്കുള്ള വൈദ്യുതി ലൈനുകൾ മുറിച്ചിരുന്നതും, വീടിനകത്ത് മുളകുപൊടി വിതറിയിരുന്നതും തെളിവ് നശിപ്പിക്കാനുള്ള ശ്രമമായി പൊലീസ് വിലയിരുത്തുന്നു. മൃതദേഹം കണ്ടെത്താൻ താമസിച്ചതും തെളിവ് ശേഖരണത്തെ ബാധിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കസ്റ്റഡി ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് നീങ്ങും.
Tag: Middle-aged woman found dead inside Alappuzha house; suspected to be murder during attempted rape