ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും അഭ്യൂഹങ്ങള്‍
ഉത്തര കൊറിയ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി വീണ്ടും അവതാളത്തില്‍. ലോകം തന്നെ ഉറ്റു നോക്കിയ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥതിയെ കുറിച്ച് നേരത്തെ പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
ഇതിനെ ശെരിവയ്ക്കുന്ന രീതിയില്‍ തലക്ക് പിന്നില്‍ ബാന്‍ഡേജിട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഉത്തര കൊറിയയെ സംബന്ധിച്ച് രാജ്യത്തിന് അവരുടേതായ രഹസ്യ സ്വഭാവമായതിനാല്‍ പുറം ലോകത്തിലേക്ക് ഒരു വിവരവും കൈമാറാന്‍ ഉത്തരകൊറിയ താത്പര്യം പ്രകടിപ്പിക്കാറില്ല.
അതിനാല്‍ തന്നെ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കിം ജോങ് ഉന്ന് ആരോഗ്യ പ്രശ്‌നം നേരിടുന്നുണ്ടെന്നും അതിനാല്‍ പുതിയ ഭരണാധികാരി പകരം വരും എന്നുള്ള അഭ്യൂഹങ്ങള്‍ വരെ വന്നിരുന്നു.
ഇതിനിടയിലാണ് കിം ജോങ് ഉന്ന് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ പ്രചരിക്കുന്ന ഈ ഫോട്ടോയെ കുറിച്ച് കൂടുതല്‍ തെളിവുകളൊന്നുമില്ല എന്നതാണ് വസ്തുത.