Latest NewsNationalNews
‘ഇത്തവണ ഉന്നം പിഴയ്ക്കില്ല’; മലാലക്ക് നേരെ വീണ്ടും വധഭീഷണി

ഇസ്ലാമബാദ്: നൊബേല്‍ സമ്മാനജേതാവ് മലാല യൂസഫ്സായിക്കെതിരെ വീണ്ടും വധഭീഷണി. ഒന്‍പതു വര്‍ഷം മുന്‍പു വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ ഇസ്‌ഹാനുല്ല ഇസ്ഹാനാണ് വീണ്ടും വധഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഉറുദു ഭാഷയിലുള്ള ട്വീറ്റില്‍ ‘ഇത്തവണ ഉന്നം പിഴയ്ക്കില്ലെ’ന്നും പറയുന്നു. എന്നാല്‍ ഭീഷണിയെത്തുടര്‍ന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തു. 2012ലാണ് ഇയാള്‍ മലാലയെ വധിക്കാന്‍ ശ്രമിച്ചത്. പെഷാവര്‍ സ്കൂളിലെ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാള്‍ 2017ല്‍ പിടിയിലായിരുന്നു. എന്നാല്‍ 2020 ജനുവരിയില്‍ ജയില്‍ചാടി.