CrimeKerala NewsLatest NewsLaw,Local NewsNewsPolitics
പാലിന്റെ വില കൂട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. കേരളത്തിലെ ഒരു വിഭാഗം ജനതയെ കാലങ്ങളായി കൈയ്യിലെടുക്കുന്ന പാലായ മില്‍മയുടെ വില വര്‍ദ്ധിപ്പിക്കില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ചെയര്‍മാന്‍ കെ എസ് മണി തന്നെ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു മില്‍മ പാലിന്റെ വില കൂട്ടിയെന്നത്. എന്നാല്‍ മില്‍മയിലോ സര്‍ക്കാര്‍ തലത്തിലോ ഇതിനെ കുറിച്ചൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കടുത്ത മത്സരം നേരിടുന്ന ഈ കാലത്ത് മില്‍മയുടെ വിവിധതരം ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വിപണി പിടിച്ചടക്കാന്‍ ശ്രമിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.