മിൽമ പാലിന് ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിപ്പിക്കാൻ സാധ്യത

മിൽമ പാലിന് ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിപ്പിക്കാൻ സാധ്യത. അന്തിമ തീരുമാനം സെപ്റ്റംബർ 15-ന് ചേരുന്ന ഫെഡറേഷൻ യോഗത്തിൽ ആയിരിക്കും കൈക്കൊള്ളുക. ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിൽ വില വർധിപ്പിക്കേണ്ടതുണ്ടെന്ന് മിൽമ ഇതിനകം സർക്കാരിനെ അറിയിച്ചു. മിൽമ അവസാനമായി പാലിന്റെ വില കൂട്ടിയത് 2022 ഡിസംബറിലായിരുന്നു. അന്ന് ലിറ്ററിന് ആറുരൂപ വർധനവാണ് നൽകിയിരുന്നത്.
ഉൽപ്പാദനച്ചെലവിലെ വർധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നൽകേണ്ടതുമാണ് ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്നാണ് മിൽമയുടെ വിശദീകരണം. പാലിന്റെ സംഭരണത്തിൽ ഇടിവ് അനുഭവപ്പെട്ടതിനാൽ കര്‍ഷകരിൽ നിന്ന് കൂടുതൽ പാൽ ശേഖരിക്കാൻ വില കൂട്ടേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു. പുതിയ വില വർധനവ് നടപ്പായാൽ കര്‍ഷകർക്ക് അധിക വരുമാനം ഉറപ്പാക്കാൻ കഴിയുംെന്നാണ് മിൽമയുടെ പ്രതീക്ഷ.
Tag: Milma milk price likely to increase by Rs 4 to Rs 5 per liter