ഇവളാണ് എന്റെ മകൾ മില്ല ; മകളെ പരിചയപ്പെടുത്തി ഷക്കീല

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ പ്രേക്ഷകരിൽ ആവേശം നിറച്ചിരുന്ന നടിയായിരുന്നു ഷക്കീല. തെന്നിന്ത്യയിലെ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ അവർ പ്രശസ്തിയിലേക്കുയർന്നു.
ഇന്ന് സിനിമാതിരക്കുകളൊഴിഞ്ഞ് ചെന്നൈയിൽ സ്വസ്ഥജീവിതം നയിക്കുകയാണ് നടി . എന്നാൽ താനൊറ്റയ്ക്കല്ലെന്നും കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്നും ഷക്കീല ഈയിടെ ഒരു ടെലിവിഷൻ ഷോയിൽ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ആരാധകർക്ക് തന്റെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. ഫാഷൻ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകൾ. ട്രാൻസ്ജെൻഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ നിമിഷങ്ങളിൽ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നൽകിയതെന്നും ഷക്കീല പറഞ്ഞു.
ഇടയ്ക്ക് ഷക്കീലയുടെ ജീവിത കഥയും ശേഷം അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളും ഉൾപ്പെടുത്തി സിനിമയും എത്തിയിരുന്നു. ഷക്കീല എന്ന് പേരിട്ട ചിത്രത്തിൽ ബോളിവുഡിലെ ശ്രദ്ധേയയായ നടി റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയായെത്തിയത്. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള, സമ്മി നൻവാനി, സഹിൽ നൻവാനി തുടങ്ങി നിരവധി താരങ്ങൾ ആണ് എത്തിയത്.