Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കെ.എസ്.എഫ്.ഇയുടെ റെയ്‌ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയതിൽ, മുട്ടാപ്പോക്കിലെ ന്യായവുമായി മന്ത്രി ഐസക്.

തിരുവനന്തപുരം/ കെ.എസ്.എഫ്.ഇയുടെ റെയ്‌ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയതിൽ, മുട്ടാപ്പോക്കിന്റെ ന്യായവുമായി മന്ത്രി തോമസ് ഐസക്. തന്റെ വകുപ്പുമായി ബന്ധപ്പെട്ട് ആരും ഒന്നും പറയരുതെ ന്നും ചെയ്യരുതെന്ന മുട്ടപോക്കിലാണ് ധന മന്ത്രി തോമസ് ഐസക്. കെ.എസ്.എഫ്.ഇ യിൽ വിജിലൻസ് നടത്തിയ റെയ്‌ഡിനെ തുടർന്ന് ക്രമക്കേടുകൾ കണ്ടെത്തിയ സംഭവത്തെ പറ്റി ഒരു പത്ര ലേഖകൻ ചോദിച്ചത് പോലും മന്ത്രിക്ക് പിടിച്ചില്ല. റെയ്ഡ് നടത്തിയ വിജില ൻസിനെ കളിയാക്കുന്നതും, പരിഹസിച്ചുകൊണ്ടുള്ളതുമായിരുന്നു ഐസക്കിന്റെ മുട്ടപോക്കിലെ ന്യായം. കെഎസ്എഫ്ഇയിലെ വിജില ന്‍സ് റെയ്ഡ് ഇപ്പോള്‍ വേണ്ടായിരുന്നു. വിജിലന്‍സ് കണ്ടെത്തല്‍ തള്ളിയ മന്ത്രി വരുമാനം എല്ലാ ദിവസവും ട്രഷറിയില്‍ അടയ്ക്കാ നാവില്ലെന്നും വ്യക്തമാക്കി. റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ല, അസംബന്ധമാണിത്, പല ഓഡിറ്റുള്ള സ്ഥാപന മാണ് കെഎസ്എഫ്ഇ എന്നും ധനമന്ത്രി പറയുകയുണ്ടായി. കെ.എസ്. എഫ്.ഇയില്‍ പരിശോധന നടത്തിയതില്‍ പേടിയൊന്നുമില്ല. അവരുടെ സമയം കളഞ്ഞുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല’, നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനി ക്കേണ്ടത് വിജിലന്‍സ് അല്ല എന്നായിരുന്നു ഐസക്കിന്റെ മറുപടി. കെ.എസ്.എഫ്.ഇ യുടെ പണം ദൈനംദിനം കിട്ടുന്നത് ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. പ്രവാസി ചിട്ടിയുടെ പണം കിഫ്ബി ബോണ്ടു കളായാണ് നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ അതിന് അനുമതിയും കൊടുത്തിട്ടുണ്ട്. ഇത് നിയമത്തിന്റെ പ്രശ്‌നമാണ്. നിയമം എന്തെന്ന് വ്യാഖാനിക്കേണ്ടത് വിജിലന്‍സ് അല്ല. നിയവകുപ്പിന്റെ അനുമതി യോടുകൂടിയാണ് കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി പണം കിഫ്ബിയുടെ ബോണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ക്രമക്കേടോ കാര്യങ്ങളോ ഉണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും പരിശോധി ക്കാമെന്നും തോമസ് ഐസക് പറഞ്ഞു.
കെ.എസ്.എഫ്.ഇയുടെ പണം ട്രഷറിയില്‍ അടക്കേണ്ടതുമായി ബന്ധ പ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനോട് ‘ഇപ്പോള്‍ നിങ്ങള്‍ എന്നോട് ചോദിച്ചത് ശുദ്ധ അസംബന്ധമാണെന്നാണ്, എത് നിയമത്തിലാണ് കെ.എസ്.എഫ്.ഇയുടെ പണം ട്രഷറിയില്‍ അടക്ക ണമെന്ന് പറഞ്ഞതെന്നും’ തോമസ് ഐസക് ചോദിക്കുകയു ണ്ടായി. സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജില ന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ബ്രാഞ്ച് മാനേജർ മാരുടെ ഒത്താശയോടെ നടന്ന കള്ളപ്പണം വെളുപ്പിക്കലും ചിട്ടി തട്ടിപ്പും കണ്ടെത്തുകയായിരുന്നു. മന്ത്രി മറുപടി പറയുമ്പോൾ ചിട്ടി തട്ടിപ്പിനെ പറ്റിയോ, മാനേജർമാർ കൂട്ടുനിന്നു നടത്തി വന്ന ക്രമ ക്കേടുകളെക്കുറിച്ചു ഒരക്ഷരം മിണ്ടിയില്ല. കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസ് കണ്ടെത്തിയ തട്ടിപ്പു പോലെയാണ് ഐസക്കിന്റെ വിശദീകരണവും സുധ തട്ടിപ്പായിരുന്നു. കിഫ്ബിയുടെ ഇടപാടുകളെ ന്യായീകരിക്കാൻ ഐസക് ഓടിനടന്നു നടത്തിയ പത്ര സമ്മേളങ്ങൾ പോലെ മറ്റൊരു തട്ടിപ്പായിരുന്നു ഇക്കാര്യത്തിൽ ഉണ്ടായ വിശദീകരണവയും എന്ന് വേണം പറയാൻ. ഓപ്പറേഷൻ ബചത് എന്ന പേരിൽ വിജിലൻസ് നടത്തി വരുന്ന പരിശോധന തുടരുകയാണ്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന മുഖ്യമായും നടക്കുന്നത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നായിരുന്നു പരിശോധനക്ക് തുടക്കം കുറിക്കുന്നത്.

രണ്ടു ലക്ഷത്തിന് മുകളില്‍ മാസ അടവുകള്‍ വരുന്ന ചിട്ടികളില്‍ ചേരുന്ന ചിറ്റാളന്മാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ചുകളില്‍ മിന്നല്‍ പരിശോധന വിജിലൻസ് ആരംഭിക്കുന്നത്. പരിശോധനയില്‍ കൊല്ലം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍, പൊലീ സ് ഇന്‍സ്പെക്ടര്‍മാരായ അജയ് നാഥ്, സുധീഷ്, അബ്ദുല്‍ റാന്‍ എന്നിവരും കൊല്ലം കോ-ഓപറേറ്റിവ് ഓഡിറ്റ് ഡിപ്പാര്‍ ട്മന്റെിലെ അസി. ഡയറക്ടര്‍ തുളസീധരന്‍ നായര്‍, കൊല്ലം ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫിസിലെ ഓഡിറ്റ് ഓഫിസര്‍ ഹയര്‍ ഗ്രേഡ് നവീന്‍ ചന്ദ്രന്‍ എന്നിവർ ആണ് പങ്കെടുത്ത വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button