Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNewsShe
മന്ത്രി കെ.കെ. ശൈലജയ്ക്ക് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ അംഗീകാരം.

തിരുവനന്തപുരം/ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ അംഗീകാരം. 2020 ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും തെരെഞ്ഞെ ടുത്തിരിക്കുകയാണ്. ആംഗലെ മെര്‍ക്കല്‍, സ്റ്റേസി അംബ്രോസ് കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈ ലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പട്ടികയില്‍ പ്രതിസന്ധികളെ തരണം ചെയ്ത വനിതകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്ത വണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചിരുന്നു. ഇവരില്‍ നിന്നാണ് 12 പേരെ തെരഞ്ഞെടുത്തത്.