എം.സി. കമറുദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കാസർഗോഡ് / ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല. എം.സി. കമറുദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് കമറുദീന് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കമറുദീനെതിരെയുള്ള 42 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 123 എഫ്ഐആറുകളാണ് കമറുദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കമറുദീനെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. നിക്ഷേപമായി സ്വീകരിച്ച പണം ഉപയോഗപ്പെടുത്തി സ്വന്തം പേരിൽ കമറുദീൻ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദീന്റെ അഭിഭാഷകൻ പറഞ്ഞത്.