മന്ത്രി കെ.ടി. ജലീലിൽ കുടുങ്ങി, വിദേശനാണ്യ ചട്ടം ലംഘിച്ചു, കസേര തെറിച്ചേക്കും.

മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. കേന്ദ്രത്തിന്റെ അന്വേഷണത്തിനൊപ്പം എൻ.ഐ.എയും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തും. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എൻ.ഐ.എ അന്വേഷണം നടത്തുന്നത്. വിദേശനാണ്യ ചട്ടം ലംഘിച്ചതിനാണ് കേന്ദ്രസർക്കാർ മന്ത്രിക്കെതിരെ അന്വേഷണം നടത്തുക. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. ജലീലിനെതിരെ ആഭ്യന്തര മന്ത്രാലയവും വിവരശേഖരണം തുടങ്ങിയി.
യു.എ.ഇ കോൺസുലേറ്റിൽ നിന്ന് അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചുവെന്ന് മന്ത്രി കെ.ടി. ജലീലിൽ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നതാണ്. കോൺസുലേറ്റ് ജനറലുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി വാങ്ങിയിരുന്നില്ല. നിയമനിർമ്മാണ സഭാംഗങ്ങൾ വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം. എന്നാൽ ഇത് ജലീൽ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
വിദേശ ധനസഹായം കൈപറ്റുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചില പരിമിതികളും, നിയന്ത്രണങ്ങളും വിദേശ നാണ്യ വിനിമയ ചട്ടം നിഷ്ക്കർഷിക്കുന്നുണ്ട്. സ്വർണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുമായി ബന്ധപെട്ടു പുറത്ത് വന്ന വാർത്തകളെ തുടർന്ന്
മന്ത്രി ജലീൽ തന്നെ നടത്തിയ പ്രസ്താവനകളും, വിശദീകരങ്ങളും തന്നെ മന്ത്രി വിദേശ നാണ്യ വിനിമയ ചട്ടം ലംഘിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ്. ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനത്തെ ഒരു മന്ത്രി നേരിട്ട് മറ്റൊരു രാജ്യത്ത് നിന്നും പണം കൈപറ്റുന്നത് നിയമ വിരുദ്ധവും, ചട്ടലംഘനവും, പ്രത്യേകിച്ച് ഒരു മന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞ ലംഘനവുമാണ്.
ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് മന്ത്രി ജലീലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരു സംസ്ഥാന മന്ത്രിക്കെതിരെ ഇത്തരത്തില്‍ വിദേശ ധനസഹായം സ്വീകരിച്ചതിന് രാജ്യത്ത് അന്വേഷണം പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായാണ്. സ്വപ്‌നയുമായി ജലീൽ നടത്തിയ ഫോണ്‍ വിളികള്‍ ന്യായികരിക്കാന്‍ വേണ്ടി കെ.ടി ജലീല്‍ നിരത്തിയ വാദങ്ങളാണ് ജലീലിനെ വെട്ടിലാക്കിയിരിക്കുന്നത്. സ്വപ്‌ന സുരേഷുമായി മന്ത്രി ജലീലിന്റെ ഫോണ്‍ വിളികളുടെ വിവരങ്ങൾ മാധ്യമങ്ങൾ വഴി പുറത്തു വരുമ്പോഴാണ് അതിനെ ന്യായീകരിക്കാൻ ജലീൽ ശ്രമിക്കുന്നത്. യുഎഇ അധികൃതര്‍ സംഭാവന ചെയ്യുന്ന റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് താൻ സ്വപ്നയെ വിളിച്ചതെന്നായിരുന്നു മന്ത്രി ജലീൽ
അന്ന് വിശദീകരണം നടത്തിയത്. എന്നാല്‍ വിശദീകരണത്തിലെ പൊരുത്തക്കേടും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ നിയമലംഘനം വ്യക്തമാക്കുന്നത് മായിരുന്നു ജലീൽ വിശദീകരണം. കോണ്‍സുല്‍ ജനറല്‍ അയച്ച സന്ദേശത്തില്‍ നിന്നു തന്നെ ജലീലിനു സ്വപ്‌നയുമായി
അടുത്ത മുന്‍പരിചയമുണ്ടെന്ന വ്യക്തമായിരിക്കെയാണ്, സിആപ്റ്റിന്റെ നടപടികൾ ജലീലിനെ കൂടുതൽ ഗുരുതരമായ കുരുക്കുകളിലേക്ക് എത്തിക്കുന്നത്.
യുഎഇയില്‍നിന്നും സിആപ്റ്റിലെത്തിയ പെട്ടികളില്‍ ഖുറാനായിരുന്നുവെന്നു ജലീൽ പറയുമ്പോൾ, ഖുര്‍നെന്താ കൊണ്ടുവരാന്‍ പാടില്ലേ എന്നും, വിതരണം ചെയ്യാന്‍ പാടില്ലെയെന്നും, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിക്കസേരയിലിരുന്നു കൊണ്ട് മന്ത്രി ജലീല്‍ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടിയിൽ സ്വർണ്ണമായിരുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ്,പെട്ടി തുറക്കരുതെന്ന ആജ്ഞയും പിന്നീട് അവയില്‍ ചിലത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ നാടായ മൂവാറ്റുപുഴയിലേക്കും കൊണ്ടോട്ടിയിലേയ്ക്കുമൊക്കെ കൊണ്ടുപോയതുമായ ആക്ഷേപങ്ങൾ ഉയരുന്നത്. യു.എ.ഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ വന്ന നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങള്‍ വന്നിരുന്നതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തിൽ സംശയിക്കുന്നത്. മന്ത്രി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിനു പിറകെയായിരുന്നു ഇത്. 2018 നു ശേഷം നിരവധി തവണയാണ് ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ളത്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ ഒഴിവാക്കിയാണ് ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചിരുന്നത്. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിന് പുറമെ സര്‍ക്കാര്‍ വാഹനത്തില്‍ അതു വിതരണം ചെയ്തത് ഗുരുതരമായ വീഴ്ചയായിട്ടുകൂടി അതിനെ ന്യായീകരിക്കാനാണ് ജലീൽ ശ്രമിച്ചിരുന്നത്. ഒരു രാജ്യത്തെ നയതന്ത്ര കാര്യങ്ങൾ കൊണ്ടുവരേണ്ട നയതന്ത്ര ബാഗ് ദുരുപയോഗം ചെയ്തതിനെ, ഖുർആൻ കൊണ്ട് വന്നതുമായി ബന്ധപെട്ടു മന്ത്രി ന്യായീകരിക്കാനും ശ്രമിച്ചിരുന്നു.