നയതന്ത്ര ബാഗേജു വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് മന്ത്രി കെ.ടി ജലീലിന്റെ വെളിപ്പെടുത്തൽ.

യുഎഇയില്‍ നിന്ന് തിരുവന്തപുരത്തെ യു എ ഇ കോൺസുലേ റ്റിലേക്ക് വന്ന നയതന്ത്ര ബാഗേജു വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് മന്ത്രി കെ.ടി ജലീലിന്റെ വെളിപ്പെടുത്തൽ. റിപ്പോര്‍ട്ടര്‍ ചാനലിൽ ഒരു അഭിമുഖത്തിലാണീ മന്ത്രി ജലീലിന്റെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്. കള്ളക്കടത്ത് നടന്നിട്ടില്ലന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍,റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കവേ പറഞ്ഞു. ഖുര്‍ആന്‍ കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ല എന്നാണു ചാനലിന്റെ അഭിമുഖത്തിൽ മന്ത്രി ജലീൽ പറഞ്ഞിട്ടുള്ളത്.
പള്ളികളിലോ മറ്റോ ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സ്ഥലമുണ്ട് എന്ന് മാത്രമാണ് യുഎഇ കോണ്‍സുലേറ്റിനെ താന്‍ അറിയിച്ചത്. സര്‍ക്കാരിന് കൂടുതല്‍ ചെലവുകള്‍ വരാതെ എത്തിക്കാം എന്നും ഞാന്‍ പറഞ്ഞു. അങ്ങനെയാണ് സിആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. അതിനപ്പുറം അതുമായി തനിക്ക് ബന്ധപ്പെട്ടില്ല. എന്‍ഐഎ പറഞ്ഞ സമയത്തിന് മണിക്കൂറുകള്‍ നേരത്തേ ചോദ്യം ചെയ്യലിന് എത്തിയെന്ന് പറഞ്ഞത് ശരിയല്ല. നോട്ടീസില്‍ പത്തുമണിയാണെങ്കിലും നിങ്ങളുടെ സൗകര്യം അനുസരിച്ച് സമയം മാറ്റാമെന്ന് എന്‍ഐഎ പറഞ്ഞിരുന്നു. മന്ത്രി ജലീൽ പറഞ്ഞു.