മൂന്നാറില്‍ നടന്ന ഈ സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്

മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവം അതീവ ദൗര്‍ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. വലിയ പ്രതീക്ഷകളോടെയാണ് അവര്‍ മുംബൈയില്‍നിന്ന് കേരളത്തിലെത്തിയത് എന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം, എന്നാല്‍ മൂന്നാറില്‍ നടന്ന ഈ സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ കുറവ് വരരുത്. സമാധാനപൂർണമായ സംസ്ഥാനമായ കേരളത്തിൽ പുറത്തുനിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുതായിരുന്നു,” — മന്ത്രി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പ് മന്ത്രിമാരുമായും ടാക്സി സംഘടനകളുമായും ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് റിയാസ് അറിയിച്ചു. ദേശീയപാത 66-ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെന്നും, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സംസ്ഥാനത്തിന്റെ വികസനം ഇങ്ങനെ മുന്നേറിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tag: Minister P. A. Muhammed Riyaz said that this incident in Munnar is affecting the image of the state



