keralaKerala NewsLatest News

ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലാണ് ഛത്തിസ്ഗഢിൽ മതപരിവർത്തന നിരോധന നിയമം നിലനിൽക്കുന്നതെന്ന് മന്ത്രി പി രാജീവ്

മലയാളി കന്യാസ്ത്രീകൾ ചെയ്യാത്ത കുറ്റത്തിനാണ് ഒൻപത് ദിവസം ജയിലിൽ കിടന്നത്, ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലാണ് ഛത്തിസ്ഗഢിൽ മതപരിവർത്തന നിരോധന നിയമം നിലനിൽക്കുന്നതെന്ന് മന്ത്രി പി രാജീവ്. വിധി താത്ക്കാലിക ആശ്വാസമാണ്. ഇത്തരം നടപടിക്കെതിരെ വലിയ പ്രതിരോധം ഉയർന്ന് വരണം ഒരുതരത്തിലും ഇത്തരം പ്രവർത്തികൾ ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. നാളെ ഒരിക്കൽ ആർക്കെതിരെ വേണമെങ്കിലും ഈ അവസ്ഥ ഉണ്ടാകാം. കന്യാസ്ത്രീകളുടെ വസ്ത്രം കണ്ട് അവർക്കെതിരെ നടപടിയെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകൾക്കും അവർക്കൊപ്പം വന്ന മൂന്ന് ആദിവാസി പെൺകുട്ടികൾക്കും ഈ അവസ്ഥ നേരിടേണ്ടി വന്നു. ഇത് ഭരണഘടന നിലനിൽക്കുന്ന നമ്മുടെ രാജ്യത്തിന് അപമാനകരമായ സംഭവമാണ്.FIR റദ്ദാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയാറാകണം . അല്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് ഇരുവരും കോടതി കയറി ഇറങ്ങേണ്ടി വരും. ഛത്തിസ്ഗഢിലെ വി എച്ച് പി നേതാക്കൾ മാവോയിസ്റ്റ് ബന്ധം കൂടി അന്വേഷിക്കണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നു. ഇതൊരിക്കലും ഒരു മലയാളിയുടെ പ്രശ്നം മാത്രമല്ല. രാജ്യത്തിന്റെ പ്രശ്നമാണ്. ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്യം, സഞ്ചാരസ്വാതന്ത്യം എന്നീ മൗലീക അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ് ഇത് മന്ത്രി പി രാജീവ് വ്യക്തമാക്കി.

Tag: Minister P Rajeev says the anti-conversion law in Chhattisgarh is unconstitutional

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button