CinemaEditor's ChoiceKerala NewsLatest NewsLocal NewsMovie
‘നിങ്ങളായി ഇരിക്കാന്‍ അവര്‍ നിങ്ങളോട് പറയും, എന്നിട്ട് അവര്‍ തന്നെ നിങ്ങളെ വിധിക്കുന്നു’

പ്രശസ്ത ബോളിവുഡ് നടി ജാക്വിലിന്‍ എന്തെടുക്കുകയാണെന്ന് കൗതുകത്തോടെ തിരക്കുകയാണ് സോഷ്യൽ മീഡിയ. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഫിറ്റ്‌നസിന്‍റെ കാര്യത്തിലാണ് ഏറെ ശ്രദ്ധ ചെലുത്തുന്നത്. താരത്തിന്‍റെ പുത്തന്‍ വര്‍ക്കൗട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞൊഴുകുകയാണ്. ജാക്വിലിന്‍ തന്നെ ജിമ്മില്‍ നിന്നുള്ള മിറര്‍ സെല്‍ഫി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നു. കറുപ്പ് നിറമുള്ള ഒരു ജിം ഔട്ട്ഫിറ്റും ധരിച്ചുള്ള ചിത്രം പങ്കു വെച്ചു കൊണ്ട് ജാക്വിലിന്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. ‘നിങ്ങളായി ഇരിക്കാന്‍ അവര്‍ നിങ്ങളോട് പറയും, എന്നിട്ട് അവര്‍ തന്നെ നിങ്ങളെ വിധിക്കുന്നു’. നിരവധി പേർ ജാക്വിലിന്റെ ചിത്രത്തിന് കമന്‍റുമായെത്തിയിട്ടുണ്ട്.