അശ്ലീല സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, തനിക്കെതിരെ നടക്കുന്നത് വ്യാജ മാധ്യമ റിപ്പോര്‍ട്ടുകളെന്ന പരാതിയുമായി നടി ശില്പാ ഷെട്ടി രംഗത്ത്. സമൂഹമാധ്യമങ്ങളിലും, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തനിക്കും, ഭര്‍ത്താവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ 25 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ നടി സമീപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ പെടുന്നതാണ് തന്‍്റെ സല്‍പേരെന്നാണ് ശില്‍പയുടെ ഹര്‍ജിയിലെ പ്രധാന വാദം.
തങ്ങളുടെ സല്‍പേര് കളയുന്ന രീതിയില്‍ വ്യാജമായ വാര്‍ത്തകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുകയാണെന്ന് ശില്‍പ പറയുന്നു. കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ള രീതിയില്‍ വാര്‍ത്തകളില്‍ പറയുന്നു. തന്‍്റെ ആരാധകര്‍, പരസ്യ കമ്ബനികള്‍, ബിസിനസ് പങ്കാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍പില്‍ മുന്‍പില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തില്‍ വീഡിയോകളും, വാര്‍ത്തകളും നല്‍കുന്നതെന്നും ശില്പ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.