keralaKerala NewsLatest News

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദത്തിൽ മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വിഎന്‍ വാസവന്‍. തന്ത്രി തന്നെയാണ് സദ്യവിളമ്പിയതെന്നും മന്ത്രി പ്രതികരിച്ചു.

ആറന്‍മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് ആചാരലംഘനമാണെന്നും പരസ്യമായി പരിഹാരക്രിയ നിര്‍ദേശിച്ച് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്തയച്ചിരുന്നു. സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ നടന്ത്. ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ തന്ത്രി വ്യക്തമാക്കി.’കഴിഞ്ഞ അഷ്ടമി രോഹിണി നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല, അതിനാല്‍ പരിഹാരക്രിയകള്‍ ചെയ്യണം’ എന്നും കത്തില്‍ തന്ത്രി കര്‍ശനമായി നിര്‍ദേശിച്ചു.

പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയില്‍ ഉരുളിവച്ച്പണം സമര്‍പ്പിക്കണമെന്നും ചടങ്ങുകള്‍ ആവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍പ് ആചാരലംഘനം നടന്നിട്ടില്ലെന്ന് പള്ളിയോട സേവാസംഘം വാദിച്ചിരുന്നു. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും ചേര്‍ന്ന് സത്യം ചെയ്യണമെന്നും വിധിപരമായി സദ്യനടത്തുമെന്ന് സത്യം ചെയ്യണമെന്നും തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Tag: Minister V.N. Vasavan’s response to the Aranmula Ashtami Rohini Vallasadya controversy

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button