മന്ത്രിമാർ ജില്ലകളിലേക്ക് പരാതി കേൾക്കാനിറങ്ങുന്നു.

തിരുവനന്തപുരം / നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതല പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 മുതൽ 18വരെ നടക്കുന്ന അദാലത്തിൽ മന്ത്രിമാർ ബ്ലോക്ക് തലത്തിൽ ജനങ്ങളിൽനിന്ന് പരാതി കേൾക്കുന്നതാണ്. മുഖ്യമന്ത്രി അദാലത്തിൽ പങ്കെടുക്കില്ല. പരാതികൾ അതതു ദിവസം തന്നെ തീർപ്പാക്കുമെന്ന് ഉറപ്പാക്കാൻ 14 സെക്രട്ടറിമാരെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്ര പരിപാടി നടക്കുന്നതും ഈ കാലയളവിലാണ്. കേരളയാത്ര ജനുവരി 31ന് ആരംഭിച്ച് ഫെബ്രുവരി 22നാണ് അവസാനിക്കുക. ജില്ലാതല പരാതി പരിഹാര അദാലത്തുകൾ, പങ്കെടുക്കുന്ന മന്ത്രിമാരും ജില്ലയും തീയതിയും ഇങ്ങനെയാണ്.
തിരുവനന്തപുരം–കടകംപള്ളി സുരേന്ദ്രൻ (ഫെബ്രുവരി 8, 9, 10), കൊല്ലം– മെഴ്സിക്കുട്ടിയമ്മ, കെ.രാജു (ഫെബ്രുവരി 1, 2, 4), പത്തനംതിട്ട–കെ.രാജു, എ.സി.മൊയ്തീൻ (ഫെബ്രുവരി 15,16,18), ആലപ്പുഴ–ജി.സുധാകരൻ, ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ (ഫെബ്രുവരി 1, 2, 3), കോട്ടയം– പി.തിലോത്തമൻ, കെ.കൃഷ്ണൻകുട്ടി, കെ.ടി.ജലീൽ (ഫെബ്രുവരി 15,16,18), ഇടുക്കി–എം.എം.മണി, ഇ.ചന്ദ്രശേഖരൻ, സി.രവീന്ദ്രനാഥ്(15,16,18), എറണാകുളം–വി.എസ്.സുനിൽകുമാർ, ഇ.പി.ജയരാജൻ, ജി.സുധാകരൻ (ഫെബ്രുവരി 15, 16, 18), തൃശൂർ–എ.സി മൊയ്തീൻ, വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ് (ഫെബ്രുവരി 1, 2, 4), പാലക്കാട്– എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി, വി.എസ്.സുനിൽകുമാർ (ഫെബ്രുവരി 8, 9,11), മലപ്പുറം– കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ (ഫെബ്രുവരി 8, 9, 11),
കോഴിക്കോട്–കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ (ഫെബ്രുവരി 1, 2, 3), വയനാട്–കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ (ഫെബ്രുവരി 15,16), കണ്ണൂർ–ഇ.പി.ജയരാജൻ, കെ.കെ.ശൈലജ (ഫെബ്രുവരി 1, 2, 4), കാസർകോട്– ഇ. ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ (ഫെബ്രുവരി 8, 9).