Kerala NewsLatest NewsPoliticsUncategorized

മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിൽ; സത്യപ്രതിജ്ഞ അൽപസമയത്തിനകം

തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്രനേട്ടത്തോടെ പിണറായി മന്ത്രിസഭ ഇന്ന് മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരും. സത്യപ്രതിജ്ഞാ ചടങ്ങിനായി മുഖ്യമന്ത്രിമാരും നിയുക്ത മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പകെയാണ് 21 മന്ത്രിമാരും മുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുക.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സി.പി.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. തുടർന്ന് സെക്രട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗം ചേരും. തുടർന്ന് മന്ത്രിമാർ അവരുടെ ഓഫിസുകളിൽ ചുമതലയേൽക്കും.

അഞ്ഞൂറ് പേരെയാണ് ക്ഷണിച്ചതെങ്കിലും മുന്നൂറിന് താഴെ ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ എന്നാണ് കണക്കുകൂട്ടൽ.
ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button