CrimeindiaLatest NewsNationalNews

കാമുകനുമായുള്ള ബന്ധം വിലക്കിയതിൽ വെെരാ​ഗ്യം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി സുഹ‍‍ൃത്തുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തി

കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മയെ കൊലപ്പെടുത്തി. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരത്തായിരുന്നു സംഭവം. 35 വയസ്സുകാരി നേത്രാവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി നടിച്ച് മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയെ കൂടാതെ അറസ്റ്റിലായ നാലുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.
ഒക്ടോബർ 25-നാണ് കൊലപാതകം നടന്നത്. പെൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് നേത്രാവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയായി നടിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആദ്യം ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം ഉണ്ടായിരുന്നത്.

എന്നാൽ, മരണത്തിൽ സംശയം പ്രകടിപ്പിച്ച് നേത്രാവതിയുടെ സഹോദരി അനിത പരാതി നൽകിയത് തുടർന്ന് കേസ് പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങിയത്. മകളെ കാണാതായതും സംസ്‌കാര ചടങ്ങിൽ അവൾ ഹാജരായില്ലെന്നതും അനിതയ്ക്ക് സംശയത്തിന് ഇടയാക്കി. തുടർന്നുള്ള അന്വേഷണത്തിൽ, കൊലപാതകത്തിൽ പെൺകുട്ടിക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

സംഭവദിവസം, നേത്രാവതി മകളെയും കാമുകനെയും ബെഡ്റൂമിൽ ഒരുമിച്ച് കണ്ടു താക്കീത് നൽകിയത് പിന്നാലെ, കാമുകനാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ജുവൈനൈൽ ഹോമിലേക്ക് മാറ്റി.

Tag: Minor girl kills mother with friend after being denied relationship with boyfriend

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button