CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ലൈഫിൽ ഇനി തിരിച്ചടി നേരിടരുത്: സി ബി ഐ ക്ക് കേന്ദ്രത്തിൻ്റെ നിർദ്ദേശം.

ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ നിന്നും ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും അതുകൊണ്ടുതന്നെ കേസിൻ്റെ നടപടി ക്രമങ്ങളിൽ തിടുക്കം വേണ്ടെന്നും സിബിഐക്ക് കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രം വ്യക്തമായ നിർദ്ദേശം നൽകിയത്.
കേസില്‍ സിബിഐ എതിര്‍ സത്യവാങ്മൂലം അടുത്തയാഴ്ച സമര്‍പ്പിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാൽ കേസില്‍ ഹൈക്കോടതിയില്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കി. അഡ്വ.എം.നടരാജ് അല്ലെങ്കില്‍ അഡ്വ.എസ്.വി.രാജു ഹാജരാകണം എന്നാണ് സിബിഐയുടെ ആവശ്യം.