keralaKerala NewsLatest NewsLocal News
ആലുവയില്‍ നിന്നും കാണാതായ 14 വയസുകാരനെ കണ്ടെത്തി

ആലുവയില്‍ നിന്നും കാണാതായ 14 വയസുകാരനെ പൊലീസ് കണ്ടെത്തി. ചെങ്ങമനാട് സ്വദേശിയും വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒരു കത്തെഴുതിവച്ച് വീട്ടില്‍ നിന്ന് പുറപ്പെട്ട കുട്ടിയെക്കുറിച്ച് കുടുംബം നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
നീല ഹൂഡി ധരിച്ച് ബാഗുമായി നടന്ന് പോകുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണസംഘം വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ ശക്തമാക്കി. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ഒടുവില്‍ കണ്ടെത്തിയത്.
Tag: Missing 14-year-old boy found in Aluva