CinemaLatest NewsLocal NewsUncategorized
സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യ മാസ്റ്റർ ഷെഫ് പരിപാടിയുമായി പൃഥ്വിരാജ്

മോഹൻലാൽ, മുകേഷ്, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് എന്നിവർക്ക് പിന്നാലെ പൃഥ്വിരാജ് അവതാരകനായി എത്തുന്നു. സൂര്യ ടിവിയിൽ ആരംഭിക്കാനിരിക്കുന്ന പരിപാടിയിലൂടെയാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്നത്.
സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യ മാസ്റ്റർ ഷെഫ് പരിപാടിയുമായാണ് അദ്ദേഹത്തിന്റെ വരവ്. ഡീൽ ഓർ നോ ഡീൽ, ബിഗ് ബ്രദർ തുടങ്ങിയ പരിപാടികളൊരുക്കിയ ബാനിജയ് പ്രൊഡക്ഷൻസാണ് ഈ ഷോ ഒരുക്കുന്നത്. പൃഥ്വിരാജിന് പുറമെ വിജയ് സേതുപതി, വെങ്കടേഷ് ദഗ്ഗുബാട്ടി, കിച്ച സുദീപ് തുടങ്ങിയവരും അതാത് ഭാഷകളിൽ അവതാരകരായി എത്തിയേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ചാനൽ പരിപാടികളിലേക്കും പൃഥ്വിരാജ് എത്താറുണ്ട്. അവതാരകനായി എത്തുന്നത് ആദ്യമായാണ്.