“ഭയന്ന് പിൻവാങ്ങില്ല, രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരും,”; സിഎംആർഎൽ കേസിൽ എംഎൽഎ മാത്യു കുഴൽനാടൻ

“ഭയന്ന് പിൻവാങ്ങില്ല, രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരും,” എന്ന് എംഎൽഎ മാത്യു കുഴൽനാടൻ. സിഎംആർഎൽ മാസപ്പടി കേസിനെ കുറിച്ചുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കരിമണൽ കമ്പനിയിൽ നിന്ന് പണം ലഭിച്ചതായി വ്യക്തമാക്കി, “കമ്പനി പണം നൽകിയതിന്റെ രേഖകളും എനിക്കുണ്ട്. എന്നാൽ ഞാൻ ജനങ്ങളോട് നൽകിയ വാക്ക് പാലിക്കും — കഴിയുന്ന പരമാവധി പോരാട്ടം ഞാൻ നടത്തും. നീതി എന്റെ പക്കലുണ്ട്,” എന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തിരിച്ചടികൾ സിപിഎം ആയുധമാക്കാൻ ശ്രമിച്ചാലും താൻ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
“മുഖ്യമന്ത്രിയുടെ മകൾ യാതൊരു സേവനവും നൽകിയിട്ടില്ലെങ്കിലും കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. അത് അവർ നിഷേധിച്ചിട്ടില്ല. ആ പണം നൽകിയതിന്റെ രേഖകളും നിലവിലുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ പ്രസ്താവനപ്രകാരം, അവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനായിരുന്നു പലർക്കും പണം നൽകിയതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
“നിയമപരമായും രാഷ്ട്രീയപരമായും പോരാടുക എന്നതാണ് പ്രതിപക്ഷത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
Tag: MLA Mathew Kuzhalnadan in CMRL case