CovidLatest NewsNationalNews
വാക്സിനെടുത്തയാളെ മാത്രമേ വിവാഹം കഴിക്കൂ, യുവതിയുടെ പരസ്യത്തിന് ശശി തരൂരിന്‍റെ മറുപടി
ന്യൂഡല്‍ഹി: വാക്ചാതുര്യം കൊണ്ടും പദസമ്ബത്ത് കൊണ്ടും പ്രശസ്തനാണ് എഴുത്തുകാരന്‍ കൂടിയായ ശശി തരൂര്‍ എം.പി. ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളും സോഷ്യല്‍ മീഡിയയിലൂെട തമാശരൂപേണ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂെട അദ്ദേഹം വിവാഹപരസ്യമാണ് പങ്കുവെച്ചത്.
ജൂണ്‍4, 2021ന് പ്രസിദ്ധീകരിച്ച പരസ്യത്തില്‍ റോമന്‍ കത്തോലിക്കയായ യുവതി തന്‍റെ വിശ്വാസത്തോട് ചേര്‍ന്നുനില്‍ക്കുന്നയാളെ തന്നെയാണ് വരനായി ആവശ്യപ്പെടുന്നത്. എന്നാല്‍ കുറച്ച് അസാധാരണമായ ഒരു നിബന്ധന കൂടി യുവതി മുന്നോട്ടുവെക്കുന്നുണ്ട്. വരന്‍ രണ്ട് വാക്സിന്‍ ഡോസും സ്വീകരിച്ച ആളായിരിക്കണം.
‘വാക്സിനേറ്റ് ചെയ്ത ഭാര്യക്ക് വാക്സിനേറ്റ് ചെയ്ത ഭര്‍ത്താവ്. നമ്മുടെ സമൂഹത്തില്‍ ഇത് സാധാരണമായിക്കൊണ്ടിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ പത്രകട്ടിങ് പങ്കുവെച്ചത്.