Kerala NewsLatest NewsNews

കടകംപള്ളിയുടെ ശബരിമല പ്രസ്ഥാവന തള്ളി മന്ത്രി എം എം മണി

ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ തള്ളി മന്ത്രി എം.എം.മണി. കടകംപള്ളിയുടെ ഖേദപ്രകടനം വിഡ്ഢിത്തമാണെന്നു വിഷയത്തില്‍ മാപ്പുപറയാന്‍ സി.പി.എം. ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എം.എം.മണി.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്നുപറ്റിയത് വിഡ്ഢിത്തമാണെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ സി.പി.എമ്മിന് ഉത്തരവാദിത്വമില്ല.

ബുദ്ധിമോശംകൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിനയം. കേരളത്തിലെ മന്ത്രിമാര്‍ പറയുന്നതല്ല ശബരിമലവിഷയത്തിലെ ഇടതുനയമെന്ന സി.പി.ഐ. നേതാവ് ആനിരാജ പറഞ്ഞതില്‍ ശരിയുണ്ട്. ഈ വിഷയത്തില്‍ ഇടതുമുന്നണിക്ക് ഒരുനിലപാടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button