Kerala NewsLatest NewsNewsPolitics
കെ.എസ്.ഇ.ബി-അദാനി അഴിമതി: ആരോപണം നിഷേധിച്ച് എം.എം മണി
ഇടുക്കി: കെ.എസ്.ഇ.ബി-അദാനി കരാര്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി വാങ്ങുന്നതിന് ആദാനിയുമായി കെ.എസ്.ഇ.ബിയോ സര്‍ക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് എം.എം. മണി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്. വൈദ്യുതി വാങ്ങുന്നത് പൊതുമേഖലയില്‍ നിന്ന് മാത്രമാണ്. ഒരു സ്വകാര്യ കമ്ബനിയുമായും കെ.എസ്.ഇ.ബിക്ക് കരാറില്ലെന്നും എം.എം. മണി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരത്തുകയാണ്. ചെന്നിത്തലക്ക് സമനില തെറ്റിയെന്നും എം.എം. മണി ആരോപിച്ചു.