Kerala NewsLatest NewsLaw,News

കേരളത്തില്‍ മൊബൈല്‍ മദ്യശാലകള്‍ ആരംഭിക്കണം: ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചെന്ന് കേരള ഹൈക്കോടതി. ബിവറേജസ് കോര്‍പ്പറേഷന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി പരാമര്‍ശിച്ചത്. പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്തെടുത്ത് അടുത്ത കാലില്‍ വച്ചതുപോലെ ആകരുത്. നയപരമായ മാറ്റം ആവശ്യമാണ്.

മറ്റു കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ആക്കിക്കൂടേയെന്നും കോടതി ചോദിച്ചു. മദ്യശാലകള്‍ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്ന പരാതി ഉയര്‍ന്നപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ആരും വീടിനു മുന്നില്‍ മദ്യശാലകള്‍ തുടങ്ങുന്നത് ആഗ്രഹിക്കുന്നില്ല.

മദ്യശാലകള്‍ക്കു മുന്നില്‍ ആളുകള്‍ക്കു ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുത്. സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം കോടതി നിര്‍ദേശങ്ങളെ തുടര്‍ന്ന് ഇതുവരെ 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 33 കൗണ്ടറുകള്‍ ഇതിനകം പരിഷ്‌കരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button