കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി; അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളിൽ നിന്നാണ് പിടികൂടിയത്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണ് പിടികൂടിയത്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് ശേഷം പരിശോധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ഇവ കണ്ടെത്തിയത്.
ഫോണുകളോടൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളിലാണ് ഉപകരണങ്ങള്‍ കണ്ടെത്തിയത്. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒരു ഫോണും, ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ മറ്റൊന്നും, പുതിയ ബ്ലോക്കിലെ വാട്ടര്‍ ടാങ്കിന് അടിയില്‍ മൂന്നാമത്തേതും ഒളിപ്പിച്ച നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ കാലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ മറ്റൊരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ ജയിലില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. പതിവ് പരിശോധനകള്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് എത്തി പരിശോധനകള്‍ നടത്തിവരുന്നതായാണ് വിവരം.
Tag: Mobile phones found again in Kannur Central Jail; seized from blocks 5, 6 and New