പിരമിഡിനു മുന്നിൽ ഫോട്ടോഷൂട്ട് ഫാഷൻ മോഡൽ സൽമ അൽ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായി.

കെയ്റോയിലെ ജോസർ പിരമിഡിനു മുന്നിൽ അനുവാദമില്ലാതെ ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്യൻ ഫാഷൻ മോഡൽ സൽമ അൽ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായി. ചിത്രങ്ങൾ പകർത്തിയ പ്രശസ്ത മോഡലിംഗ് ഫൊട്ടോഗ്രഫർ ഹൗസ് മുഹമ്മദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കെയ്റോയിലെ ജോസർ പിരമിഡിനു മുന്നിൽവെച്ചു പകർത്തിയ മോഡൽ സൽമ അൽ ഷിമിയുടെ ചിത്രങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് അറസ്റ്റ് ഉണ്ടായത്. സംരക്ഷിതമേഖലയിൽ അനുവാദമില്ലാതെ ഫോട്ടോഷൂട്ട് നടത്തുക യായിരുന്നു.
ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങൾ മോഡൽ സൽമ അൽ ഷിമി സമൂഹ മാധ്യമത്തിൽ പങ്കു വെക്കുകയായിരുന്നു. ഈജിപ്ഷ്യൻ റാണിമാരു ടേതിന് താരതമ്യമുള്ള വേഷം ധരിച്ചാണ് പിരമിഡിനു മുമ്പിൽ ഷിമി യുടെ ഫോട്ടോഷൂട്ട് നടന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ കടുത്ത വിമർശനങ്ങളാണ് ഉണ്ടായത്. ഫോട്ടോഷൂട്ടിന് സഭ്യമല്ലെന്നും സംസ്കാ രത്തെ അപമാനിച്ചെന്നുമായിരുന്നു മുഖ്യമായും ഉയർന്ന ആരോപ ണം. തൊട്ടുപിറകെ അനുവാദം വാങ്ങാതെ സംരക്ഷിത മേഖലയിൽ ഫോട്ടോഷൂട്ട് നടത്തിയ കുറ്റത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
