Latest NewsNational

എനിക്ക് വീടില്ല, മോദിയുടെ ഭവന പദ്ധതി പരസ്യത്തില്‍ വീടില്ലാത്ത ലക്ഷ്മിയുടെ ചിത്രം

കൊല്‍ക്കത്ത: എന്നാല്‍ മോദിയുടെ പരസ്യത്തില്‍ പി.എം.എ​.വൈ പദ്ധതിപ്രകാരം വീട്​ ലഭിച്ചുവെന്ന്​ പറയുന്ന സ്​ത്രീ കഴിയുന്നതാക​ട്ടെ ടോയ്​ലറ്റ്​ പോലുമില്ലാത്ത വാടക വീട്ടിലും. കൊല്‍ക്കത്ത ബൗബാസര്‍ പ്രദേശത്തെ മലങ്ക ലെയിനില്‍ താമസിക്കുന്ന ലക്ഷ്​മി ദേവിയാണ്​ പരസ്യത്തിലുള്ള സ്​ത്രീ.

ഫെബ്രുവരി 25ന്​ ബംഗാളിലെ ചില പത്രങ്ങളില്‍ പ്രധാനമ​ന്ത്രി നരേന്ദ്ര​ മോദിയുടെ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ്​ യോജന (പാര്‍പ്പിട പദ്ധതി) പ്രകാരം 24 ലക്ഷം കുടുംബങ്ങള്‍ക്ക്​ ബംഗാളില്‍ വീട്​ ലഭിച്ചുവെന്നായിരുന്നു പരസ്യം. ‘ആത്മനിര്‍ഭര്‍ ഭാരത്​ ആത്മനിര്‍ഭര്‍ ബംഗാള്‍’ എന്ന പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രവും വീട്​ ലഭിച്ചുവെന്ന്​ പറയുന്ന സ്​ത്രീയുടെ ചിത്രവും കാണാനാകും. ‘പ്രധാനമന്ത്രി ആവാസ്​ യോജന പ്രകാരം എനിക്കൊരു വീട്​, എന്‍റെ തലക്ക്​ മുകളില്‍ ഒരു മേല്‍ക്കൂര’ എന്ന്​ സ്​ത്രീ പറയുന്നതായും ചിത്രീകരിച്ചിരുന്നു.

‘ന്യൂസ്​ ലോണ്ട്രി’ അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പരസ്യത്തില്‍ പറയുന്നതുപോലെ തനിക്ക്​ യാതൊന്നും ലഭിച്ചിട്ടില്ലെന്ന്​ ലക്ഷ്​മി വ്യക്തമാക്കുകയായിരുന്നു. ‘ആ ചിത്രത്തിലുള്ള സ്​ത്രീ ഞാനാണ്​. എന്നാല്‍ പരസ്യത്തെക്കുറിച്ച്‌​ തനിക്ക്​ യാതൊരു അറിവും ഉണ്ടായിരുന്നില്ല’ -സ്​ത്രീ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാറിന്‍റെ പദ്ധതിയിലൂടെ തനിക്ക്​ വീട്​ ലഭിച്ചിട്ടില്ല. ബാഹുബസാറില്‍ 500 രൂപ വാടക നല്‍കി ഒറ്റമുറിയെടുത്താണ്​ ഞാനും ആറംഗ കുടുംബവും കഴിയുന്നത്​. രാത്രിയില്‍ കുട്ടികള്‍ അകത്ത്​ കിടന്നുറങ്ങു​േമ്ബാള്‍ ഞങ്ങള്‍ വഴിയോരത്ത്​ കിടക്കാന്‍ നിര്‍ബന്ധിതരാകും’ -ലക്ഷ്​മി പറഞ്ഞു. ഒരു കിടക്കയും റെഫ്രിജറേറ്റും മാത്രമാണ്​ ആ ഒറ്റമുറി വീട്ടിലെ ആകെ സമ്ബാദ്യം.

‘ഞങ്ങ​ള്‍ക്കൊരു ശുചിമുറി പോലുമില്ല’ -ലക്ഷ്​മി കൂട്ടിച്ചേര്‍ത്തു. തനിക്ക്​ വീട്​ ലഭിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച ലക്ഷ്​മി അയല്‍വാസികള്‍ പറഞ്ഞതിന്​ ശേഷമാണ്​ പരസ്യത്തില്‍ ചിത്രം വന്നതുപോലും അറിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ‘എന്‍റെ ചിത്രം പത്രത്തില്‍ കണ്ട​പ്പാള്‍ ഞാന്‍ ഭയന്നു. ചിത്രം എപ്പോള്‍ എടുത്തു​വെന്നോ ആരെടുത്തുവെന്നോ എനിക്ക്​ അറിയില്ല’ -ലക്ഷ്​മി കൂട്ടിച്ചേര്‍ത്തു.

ബാബുഗട്ടില്‍ മേള നടക്കുന്നതിനിടെ 10 ദിവസം കക്കൂസ്​ ശുചീകരണത്തിന്​ കരാറടിസ്​ഥാനത്തില്‍ ജോലിക്ക്​ ചെന്നപ്പോഴാകാം ഫോ​ട്ടോ ​എടുത്തതെന്നും അവര്‍ പറഞ്ഞു. പരസ്യത്തില്‍ ചിത്രം വന്നകാര്യം ബി.ജെ.പിക്കാരോട്​ അന്വേഷിച്ചിരുന്നോയെന്ന്​ ചോദിച്ചപ്പോള്‍ അവരോട്​ ഇതുവരെ സംസാരിച്ചില്ലെന്നും അക്ഷരാഭ്യാസമില്ലാത്തതിനാല്‍ തനിക്കിതൊന്നും അറിയില്ലെന്നുമായിരുന്നു ലക്ഷ്​മിയുടെ മറുപടി. സംഭവത്തെക്കുറിച്ച്‌​ ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിനോട്​ അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയാറായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button