Latest NewsNationalNewsUncategorized

ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ടോ? പരിഹാസവുമായി ബിജെപി മുൻ കേന്ദ്രമന്ത്രി യശ്വന്ത്​ സിൻഹ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി ബിജെപി മുൻ കേന്ദ്രമന്ത്രി യശ്വന്ത്​ സിൻഹ. ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ടോ? ഗൂഗ്​ളിൽ ഞാൻ തിരഞ്ഞിട്ട്​ കണ്ടത്​ ഡെൽഹി യൂണിവേഴ്​സിറ്റിയിൽ നിന്ന്​ ‘മൊത്തം രാഷ്​ട്രമീമാംസയിലും’ നേടിയ ബിരുദം മാത്രമാണന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു. ഇന്നലെ പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏ​റ്റെടുത്ത് കഴിഞ്ഞു.

”ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ടോ? ഗൂഗ്​ളിൽ ഞാൻ തിരഞ്ഞിട്ട്​ കണ്ടത്​ ഡെൽഹി യൂണിവേഴ്​സിറ്റിയിൽനിന്ന്​ ‘മൊത്തം രാഷ്​ട്രമീമാംസയിലും’ നേടിയ ബിരുദം മാത്രമാണ്​. വിഷയത്തിൽ ആർക്കെ​ങ്കിലും എനിക്​ അവബോധം നൽകാനാവുമോ” -യശ്വന്ത്​ സിൻഹ ട്വീറ്റ് ചെയ്തു.

മൊത്തം രാഷ്​ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന്​ തിരിച്ചറിഞ്ഞ ചിലർ ആ പറഞ്ഞ ബിരുദം ബ്രഹ്​മാണ്ഡ രാഷ്​ട്രമീമാംസയിലാണെന്നു തിരുത്തുന്നുണ്ട്​. കശ്​മീരിൽ ഇന്ത്യൻ പതാക ഉയർത്താൻ​ പോയത്​ സമര പങ്കാളിത്തമായി ചൂണ്ടിക്കാട്ടുന്ന ചിലർ രഥയാത്രക്കിടെ അദ്വാനിയിൽനിന്ന്​ മൈക്​ വാങ്ങിയതി​ൻെറ ചിത്രമുണ്ടെന്നും പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button