NationalNewsWorld

വീണ്ടും ആളുമാറി സംഘികളുടെ സൈബർ ആക്രമണം; ഇത്തവണ ഇരയായത് സാക്ഷൽ ‘സ്‌പൈഡർ മാൻ’

പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന് കേട്ടാൽ അനുയായികള് വെറുതെ വിടില്ല. പിന്നെ പരിഹസിച്ചവർക്ക് മാത്രമല്ല അതേ പേരിൽ ഉള്ളവർക്കൊക്കെ സൈബർ ആക്രമണം നേരിടേണ്ടി വരുന്നത് പതിവാണ്. ഇത്തവണ അത്തരത്തിൽ ആക്രമണത്തിന് ഇരയായത് സാക്ഷൽ ‘സ്‌പൈഡർ മാൻ’ ആണ്.

ഇംഗ്ലീഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നൽകിയതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ തുടങ്ങിയതാണ് ‘സ്‌പൈഡർ മാൻറെ’ കഷ്ടകാലം.

ടോം ഹോളണ്ട് എന്ന ട്വിറ്റർ അക്കൗണ്ടിൽ വന്ന ട്വീറ്റ് കണ്ടതോടെ ഹോളിവുഡ് നടൻ ടോം ഹോളണ്ടിന്റെ പിന്നാലെയായി മോദി അനുയായികള്. ബിജെപി- ആർഎസ്എസ് അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും വ്യാപക സൈബർ ആക്രമണമാണ് ഇപ്പോൾ താരത്തിന് നേരെ.

നടൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന സ്‌പൈഡർ മാൻ 3 സിനിമ ബാൻ ചെയ്യണമെന്ന് പറഞ്ഞാണ് പ്രചാരണം നടന്നത്. ബോയ്‌കോട്ട് സ്‌പൈഡർമാൻ എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡിംഗായി. ടോം ഹോളണ്ട് അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായി പ്രവർത്തിക്കുകയാണെന്ന ആരോപണവും ഉയർന്നു. ഇതിനിടെ ട്വീറ്റ് ചെയ്ത ഹോളണ്ട് ഇതല്ലെന്ന് ചിലർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടി. ഇത് അനുബന്ധിച്ച് നരവധി ട്രളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button