Latest News

പുണെ മോദി ക്ഷേത്രത്തിലെ നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി

പുണെ: മോദി ക്ഷേത്രത്തിലെ നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി. പുണെയില്‍ ക്ഷേത്രം നിര്‍മിച്ച ബി.ജെ.പി. പ്രവര്‍ത്തകന്‍ മയൂര്‍ മുണ്ടെ തന്നെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പ്രതിമ മാറ്റിയത്. പ്രതിമ നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച്് ക്ഷേത്രത്തില്‍ നിന്ന് പ്രതിമ നീക്കം ചെയ്തതെന്നാണ് വിവരം. ക്ഷേത്രവും ടാര്‍പോളിന്‍ കൊണ്ട് മറച്ചിരിക്കുകയാണ്.

ക്ഷേത്രത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അറിവോടെയല്ല ക്ഷേത്രം നിര്‍മിച്ചതെനന്നാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വം പറഞ്ഞത്.

ക്ഷേത്രനിര്‍മാണം വിവാദമായതോടെയാണ് ക്ഷേത്രം നിര്‍മിച്ച മയൂര്‍ മുണ്ടെയെ ബി.ജെ.പി. തന്നെ പ്രതിമ മാറ്റിയത്. ക്ഷേത്രം നിര്‍മിച്ച പ്രവര്‍ത്തകനെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button