Latest NewsNationalNews

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിയ്ക്കും

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിയ്ക്കും. മണാലിയെയും ലഹൗൽ താഴ്വരയെയും ബന്ധിപ്പിക്കുന്ന ടണലിന്റെ നീളം 9.02 കിലോ മീറ്റർ കിലോമീറ്ററാണ്. സമുദ്ര നിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലുള്ള ഹിമാലയത്തിലെ പീർ പഞ്ചാൽ റേഞ്ചിൽ അണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.2002 മെയ് 26ന് ദക്ഷിണ പോർട്ടലിലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ് പേയ് ആയിരുന്നു. പിന്നീട് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദരസൂചകമായി തുരങ്കത്തിന് അടൽ ടണൽ എന്ന് നാമകരണം ചെയ്തു.

കനത്ത മഞ്ഞ് വീഴ്ച കാരണം വർഷത്തിൽ ആറ് മാസം ലഹൗൽ താഴ്വരയിലേയ്ക്ക് യാത്ര സാധ്യമല്ല. തുരങ്കം യാഥാർത്ഥ്യമായതോടെ ഈ വെല്ലുവിളിയും ഇല്ലാതാകും. ലേ -മണാലി റോഡിന്റെ ദൂരം 46 കിലോമീറ്റർ കുറയും എന്നതാണ് തുരങ്കത്തിന്റെ പ്രധാന മേന്മ.ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങൾ. എല്ലാ 150 മീറ്ററിലും ടെലിഫോൺ സംവിധാനം. എല്ലാ 60 മീറ്ററിലും അഗ്നിശമന ഉപകരണം ഒരോ 250 മീറ്ററിലും സിസിടിവി ക്യാമറകൾ , ഓരോ കിലോമീറ്ററിലും വായു ഗുണനിലവാര പരിശോധന. ഓരോ 25 മീറ്ററിലും ഇവാകുവേഷൻ ലൈറ്റിംഗ്/എക്സിറ്റ് ചിഹ്നങ്ങൾ. എല്ലാ 50 മീറ്ററിലും അഗ്നിബാധയേൽക്കാത്ത ഡാമ്പറുകൾ ഇങ്ങനെ നീളുന്നതാണ് അടൽ ടണലിന്റെ പ്രത്യേകതകൾ.10.5 മീറ്റർ വീതിയിലാണ് തുരങ്കം. 
  ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണലിന്റെ നിർമാണ ചുമതല ബോർഡർ റോഡ് ഒർഗനൈസേഷനായിരുന്നു. നിർമാണ ആസൂത്രണം മലയാളി ചീഫ് എന്ജിസനീയർ കെ.പി പുരുഷോത്തമനാണ് നിർവഹിച്ചത്. കൊവിഡ് കാലത്തും അടൽ ടണലിന്റെ ഉദ്ഘാടനം എറെ വിപുലമായാണ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button