CrimeLatest NewsLaw,NationalNews
യുവതിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
ഗുരുഗ്രാം: ഗുരുഗ്രാമില്‍ യുവതിയെ പീഡിപ്പിച്ച അയല്‍വാസിയായ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം നോക്കി അതിക്രമിച്ച് വീട്ടില്‍ കയറിയാണ് അയല്‍വാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ഡ്രൈവറാണ്. ഇയാള്‍ വീട്ടില്‍ നിന്നും പുറത്ത് പോകുന്ന സമയം നോക്കി നില്‍ക്കുകയായിരുന്ന പ്രതി തുടര്‍ന്ന് യുവതിയെ അക്രമിക്കുകയും ചെയ്തു.
വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതിയെ കണ്ട യുവതി ബഹളം വച്ചെങ്കിലും യുവാവ് കൊല്ലുമെന്ന് ഭീഷണി പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി വീട്ടില്‍ നിന്നും പോയതിന് ശേഷം യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. പിന്നീട് ഇരുവരും ചേര്‍ന്ന് പോലീസില്‍ യുവാവിനെതിരെ പരാതി നല്‍കുകയായിരുന്നു.