CinemaKerala NewsMovieNews

ആക്ഷന്‍ കട്ട് പറയാന്‍ തയ്യാറായി പൃഥ്വി. അഭിനയിക്കാനൊരുങ്ങി മോഹന്‍ലാല്‍

ലൂസിഫര്‍ സിനിമക്ക് ശേഷം ആക്ടറും ഡയറക്ടറും വീണ്ടും ഒറ്റ ഫ്രെയ്മില്‍ ഒരുമിക്കുന്ന ഫോട്ടോ വൈറലാകുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് പുതുതായി ‘ബ്രോ ഡാഡി’എന്ന സിനിമ സംവിധാനം ചെയ്യുകയാണ്. പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ആക്ഷന്‍ സിനിമയാണ് ലൂസിഫര്‍ എങ്കില്‍ ബ്രോ ഡാഡി എന്ന സിനിമ രസകരമായ കുടുംബചിത്രമാണെന്നാണ് സിനിമ സംവിധായകന്‍ പൃഥ്വിരാജ് പറയുന്നു. ബ്രോ ഡാഡി’യുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍ എത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ്. റോളിംഗ് സൂണ്‍ എന്ന ഹാഷ് ടാഗും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാല്‍ ചെന്നൈയില്‍ വെച്ച് ഷൂട്ട് നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ അത്തരത്തിലൊരു തീരുമാനം ഉണ്ടായിട്ടിലെന്നാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ പറഞ്ഞിരുന്നു. എന്തായാലും കേരളത്തില്‍ അനുമതി ലഭിച്ചാലുടന്‍ സിനിമ തുടങ്ങിയേക്കും എന്ന സൂചനയാണ് പുറത്തു വരുന്നത്.

ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ തന്നെയാണ് ‘ബ്രോ ഡാഡി’. നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് സംവിധാനത്തിനൊപ്പം ഒരു കഥാപാത്രമായി തന്നെ സിനിമയില്‍ എത്തുന്നുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്.

കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button