Kerala NewsLatest NewsUncategorized

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്; ത​ട്ടി​യെ​ടു​ത്ത പ​ണം ക​ണ്ടെ​ത്താ​നാ​യി പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ്; ബിജെപി ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ സം​ഘം ത​ട്ടി​യെ​ടു​ത്ത രണ്ടു കോ​ടി രൂ​പ​ ക​ണ്ടെ​ത്താ​നാ​യി പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ്. ആ​കെ ന​ഷ്ട​മാ​യ മൂ​ന്ന​ര കോ​ടി​യി​ൽ ഒന്നേകാൽ കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള ര​ണ്ട​ര കോ​ടി രൂ​പ​യ്ക്കാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കുഴൽപ്പണ കേസിൽ ഇതുവരെ 76 പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. കേസിൽ 19 പ്രതികളും അറസ്റ്റിലായി. ഇവരിൽനിന്നാണ് 1.26 കോടി രൂപ ഇതുവരെ കണ്ടെടുത്തത്.

കേ​സി​ലെ 12 പ്ര​തി​ക​ളു​ടെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​രു​പ​ത് പേ​ർ​ക്കാ​യി പ​ണം ന​ൽ​കി​യെ​ന്ന് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം,കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് ചോദ്യംചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യൽ തുടങ്ങി. പ​ണ​വു​മാ​യെ​ത്തി​യ ധ​ർ​മ്മ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തി​ന് തൃ​ശൂ​രി​ൽ ഹോ​ട്ട​ൽ മു​റി എ​ടു​ത്ത് ന​ൽ​കി​യ​ത് സ​തീ​ഷാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മുറിയെടുത്ത് നൽകിയതുമായി ബന്ധപ്പെട്ടാണ് സതീഷിനെ പോലീസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

അതിനിടെ, തനിക്ക് പണം നൽകിയത് ആരാണെന്നത് സംബന്ധിച്ച് ധർമരാജൻ കൃത്യമായ മൊഴി നൽകിയിട്ടില്ല. ഇത് സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് തൃശ്ശൂർ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്നത്. കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഡ്രൈവറായ ഷംജീറിന്റെയും ധർമരാജന്റെയും പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button