മദ്യവില്പനശാലയില്‍ കയറി മദ്യം കുടിക്കുന്ന കുരങ്ങന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
മനുഷ്യര്‍ക്ക് മാത്രമല്ല കുരങ്ങന്‍മാര്‍ക്കും മദ്യം ഒരു വീക്ക്‌നെസ് തന്നെയാണ്. മദ്യവില്പന ശാലയില്‍ കയറി മദ്യം കുടിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിലെ മാണ്ട്‌ലയില്‍ മദ്യശാലയ്ക്കുള്ളില്‍ കയറി തന്റെ പ്രിയപ്പെട്ട വിസ്‌കി ആസ്വദിച്ച് കുടിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പതിവില്ലാതെ മദ്യശാലയിലേക്ക് കടന്നു വന്ന ഉപഭോക്താവിനെ കടയുടമ തന്നെയാണ് ക്ഷണിച്ചത്്. തുടര്‍ന്ന് അദ്ദേഹം ഈ കുരങ്ങന്’ തന്റെ പ്രിയപ്പെട്ട മദ്യം തിരഞ്ഞെടുക്കാനും അനുവാദം നല്‍കി്.
വൈന്‍ ഷോപ്പിലെത്തിയ ഉപഭോക്താവ് ഇതിന്റെ വീഡിയോ് ട്വിറ്ററിലൂടെ പങ്കുവെച്ചു്. തന്റെ പ്രിയപ്പെട്ട വിസ്‌കി നിറഞ്ഞ മദ്യക്കുപ്പി കുരങ്ങ്ന്‍ തിരഞ്ഞെടുക്കുന്നതിലൂടെയാണ് വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് കുരങ്ങന്‍ കുപ്പിയുടെ അടപ്പ് വായകൊണ്ട് കടിച്ചു തുറക്കാന്‍ ശ്രമിക്കുന്നു. ആരുംതന്നെ കുരങ്ങനെ അവിടെ നിന്ന് ഓടിച്ചുവിടാന്‍ ശ്രമിച്ചതേയില്ല.
വിസ്‌കി കുടിക്കുന്നതിനു മുമ്പ്, കുപ്പി തുറന്നപ്പോള്‍ത്തന്നെ ആ രസകരമായ കാഴ്ച കണ്ടുനിന്ന ആള്‍ക്കാര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്് വീഡിയോയില്‍ കേള്‍ക്കാം. കടയുടമ, കുരങ്ങന് ഒരു ബിസ്‌ക്കറ്റ് നല്‍കിയെങ്കിലും അവനത് ശ്രദ്ധിക്കുന്നതേയില്ല, അവന്‍ മദ്യത്തോടാണ് കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ജനശ്രദ്ധ നേടുകയും ധാരാളം ആളുകളെ ആഹ്ലാദിപ്പിക്കുകയും ചെയ്തു. മൈക്രോ ബ്ലോഗിംഗ് സൈറ്റിലെ ഈ വീഡിയോ നിരവധി ആളുകളാണ്് കണ്ടത്, ഒപ്പം വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി നിരവധിപോരാണ് രംഗത്ത് വന്നത്.