മലപ്പുറത്ത് മലമ്പനി ; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു
ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

മലപ്പുറം : മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്ന് പേരും നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു.
തിങ്കളാഴ്ച 17, 18 വാർഡുകളിൽ ഉൾപ്പെട്ട അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ വണ്ടൂർ, മമ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. വീടുകളിൽ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു.
Monkeypox in Malappuram; three members of a family tested positive