സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്നാണ് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. നാളെ തെക്കു-പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കും അതിന്‍റെ പ്രഭാവത്തില്‍ മൂന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇ
തില്‍ മൂഴിയാല്‍ അണക്കെട്ടില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നാം തീയതി വരെ സംസ്ഥാനത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണില്‍ കേരളത്തില്‍ പ്രളയസമാന സാഹചര്യം ഉടലെടുത്തിരുന്നു.