Kerala NewsLatest NewsNews

രാജ്യത്ത് ഇത്തവണ സാധാരണ കാലവര്‍ഷം; സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി : രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ ദീര്‍ഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട ദീര്‍ഘകാല പ്രവചനം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ദീര്‍ഘകാല ശരാശരി മണ്‍സൂണ്‍ മഴ 88 സെ.മീ ആണ്.

ഇത്തവണ കാലവര്‍ഷം സാധാരണയിലാകാന്‍ 40% സാധ്യതയാണുള്ളത്. സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനമാണ്. സാധാരണയില്‍ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്ന് പ്രവചനത്തില്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button