CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ശിവശങ്കറിലേക്ക് കൂടുതൽ കേസുകൾ വരുന്നു.

കൊച്ചി/ സ്വർണക്കടത്തു കേസിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പി ക്കൽ കേസിൽ ശിവശങ്കർ അറസ്റ്റിലായ സാഹചര്യത്തിൽ സ്വപ്ന സുരേഷ് പ്രതിയായ മറ്റു കേസുകളിൽ ശിവശങ്കർ നടത്തിയ ഇടപെടൽ ഏജൻസികൾ അന്വേഷിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, കള്ളക്കടത്തു കേസിലും ഡോളർ കടത്തുകേസിലും കസ്റ്റംസും വിദേശസംഭാവന ചട്ടലംഘനക്കേ സിൽ സിബിഐയും, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്ര കാരം ഉള്ള യുഎപിഎ കേസിൽ എൻഐഎയുമാണ് ഇപ്പോൾ കേസുകളിൽ അന്വേഷണം നടത്തി വരുന്നത്.


വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനനിർമാണവുമായി ബന്ധപ്പെട്ട കമ്മിഷൻ തുകയാണ് സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയതെന്ന മൊഴി ശരിയാണെന്നു കണ്ടെത്തപ്പെടുന്നതോടെ ഈ കേസിലും ശിവശങ്കറും കുടുങ്ങും. സ്വപ്നയുടെ വഴിവിട്ട സാമ്പത്തിക ഇടപാ ടുകളുടെ സൂത്രധാരൻ ശിവശങ്കറാണെന്ന സംശയം അന്വേഷണ ഏജൻസികൾ കോടതി മുൻപാകെ തന്നെ ബോധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ശിവശങ്കറിനെ കൂടുതൽ കുരുക്കുകളിലേ ക്കായി രിക്കും ഇക്കാര്യം കൊണ്ട് പോവുക. തിരക്കുള്ള ജോലികൾക്കിടെ പോലും സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾക്കുവേണ്ടി പലതവണ ശിവശങ്കർ ചാർട്ടേഡ് അക്കൗണ്ടന്റുമായി ആശയവിനിമയം നടത്തിയിരുന്നു.

കള്ളപ്പണമായ 30 ലക്ഷം രൂപ ചാർട്ടേഡ് അക്കൗണ്ട ന്റിന്റെ വീട്ടിലെത്തിക്കാൻ സ്വപ്നയ്ക്കൊപ്പം ശിവശങ്കർ പോയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നതുമാണ്. നയതന്ത്ര ബാഗേജിൽ വന്ന സ്വർണം കസ്റ്റംസ് പിടിച്ചപ്പോൾ ശിവശങ്കർ ഇടപെട്ടെന്ന തെളിവ് ഇഡി വശം ഉണ്ട്. ഇത് സ്വർണക്കടത്തു കേസിൽ നേരിട്ടുള്ള ഇടപെടലായി തന്നെ മാത്രമേ കാണാനാവൂ. ശിവശങ്കറിണ് നേരെ കസ്റ്റംസിന്റെ കണ്ണുകൾ തിരിയുന്നത് ഡോളർ കടത്ത് കേസിലാണ്. യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 7ന് 1.90 ലക്ഷം ഡോളർ മസ്കത്ത് വഴി കയ്റോയിലേക്കു കടത്തിയതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന മറികടക്കാൻ ഖാലിദിനു സഹായം നൽകിയത് പി.എസ്. സരിത്ത് ആണെന്നും സരിത്തും സ്വപ്നയും മസ്കത്ത് വരെ അനുഗമിച്ചതായും കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കേസിൽ എം. ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു. അതേസമയം, എം. ശിവശങ്കർ നിർദേശിച്ച പ്രകാരം സ്വപ്നയ്ക്ക് ഇന്ത്യൻ രൂപ ഡോളറിലേക്കു മാറ്റി കൊടുത്തതായി തിരുവനന്തപുരത്തെ ബാങ്ക് മാനേജർ മൊഴി നൽകിയിട്ടുണ്ട്. ഖാലിദ് മസ്കത്തിലേക്കു കടത്തിക്കൊണ്ടു പോയ ഡോളർ ആണോ ഇതെന്നാണു കസ്റ്റംസ് ഇപ്പോൾ ഇതേപ്പറ്റി പരിശോധിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button