Kerala NewsLatest News
കോവിഡ് വ്യാപനം;എറണാകുളത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം
എറണാകുളം : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു , തിങ്കളാഴ്ച്ച മുതല്‍ എറണാകുളത്ത് കടുത്ത നിയന്ത്രണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെയും എറണാകുളത്ത് 2348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ 2000 ത്തിന് മുകളിലാണ് എറണാകുളത്തെ പ്രതിദിന കൊവിഡ് കണക്ക്.
കൊവിഡ് കണക്കുകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ് എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി .പലയിടങ്ങളിലും ജനങ്ങള്‍ കൃത്യമായ നിയമങ്ങള്‍ പാലിക്കാതെയുള്ള തിരക്കാണ് ഉണ്ടാവുന്നത് .