കേരളത്തിൽ ഒന്‍പത് കോവിഡ് മരണങ്ങൾ കൂടി.

കേരളത്തിൽ ഒന്‍പത് പേർ കൂടി കോവിഡ് ബാധിച്ച് മരണപെട്ടു. തൃശൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലാ ണ് മരണം ഉണ്ടായത്. നാലു പേരുടെ രോഗം മരണശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദര്‍ (71) മഞ്ചേരി മെഡിക്കല്‍ കോളേജിലും, ഇരിങ്ങാലക്കുട സ്വദേശി വർഗീസ് (71) തൃശൂര്‍ മെഡിക്കൽ കോളേജിലും, മരണപെട്ടു. കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള ആളായിരുന്നു അബ്ദുള്‍ ഖാദര്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ആന്‍റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി, കുമ്പള പി.കെ നഗര്‍ സ്വദേശി അബ്ദുറഹ്മാന്‍ മരണപെട്ടു.
തൃശൂരിൽ ഇരിങ്ങാലക്കുട സ്വദേശി വർഗീസ് (71) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ജൂലൈ 18 നാണ് കോവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കൽ കോളേജിൽ വർഗീസിനെ പ്രവേശിപ്പിക്കുന്നത്.
കോഴിക്കോട് കാരപ്പറമ്പില്‍ വെള്ളിയാഴ്ച മരിച്ച 50 വയസുകാരി ഷാഹിദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്നു. ഷാഹിദയുടെ മാതാവ് റുഖിയാബിയും കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.കാടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരും കോവിഡ് മരിച്ചു. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം ഉള്ള കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം തുവൂർ സ്വദേശി ഹുസൈനും രോഗം സ്ഥിരീകരിച്ചു. 65 വയസായിരുന്നു. വെള്ളിയാഴ്ച്ച മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.