CovidKerala NewsLatest News

കൂടുതല്‍ കേസുകളും മരണവും കേരളത്തില്‍: രാജ്യത്ത് 44,658 കോവിഡ് ബാധിതര്‍ കൂടി

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 44,658 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്‌ 496 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. പ്രതിദിന കോവിഡ് മരണ കണക്കില്‍ മൂന്നില്‍ രണ്ടുംസംഖ്യയില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്.

ടിപിആര്‍ ബുധനാഴ്‌ച 19.03 ശതമാനമായിരുന്നത് വ്യാഴാഴ്‌ച 18.04 ശതമാനമായി. രാജ്യത്ത് രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത് 3,​44,​899 പേരാണ്. ഇതുവരെ 4,​36,​861 പേര്‍ കോവിഡ് മൂലം മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.26 കോടി ജനങ്ങള്‍ക്കാണ്. ഇതില്‍ 97.60 ശതമാനം പേര്‍ രോഗമുക്തി നേടി.കേരളത്തില്‍ 30,​077 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 162 മരണങ്ങള്‍ സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലും പ്രതിദിന കൊവിഡ് കണക്ക് 5000 പിന്നിട്ടു. 5108 പുതിയ കേസുകളും 159 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാജ്യത്ത് പരിശോധിച്ചത് 18.24 ലക്ഷം സാമ്ബിളുകളാണ്. ഇതോടെ ആകെ പരിശോധിച്ച സാമ്ബിളുകള്‍ 51.49 കോടിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button