DeathKerala NewsLatest NewsLocal NewsNews
തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു.

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ, അലക്സ്, തങ്കച്ചൻ, എന്നിവരാണ് മരണപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുക ആയിരുന്നു. ആറ് പേരുണ്ടായിരുന്ന വള്ളത്തിൽ നിന്ന് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അലക്സ്, തങ്കച്ചൻ, അഗസ്റ്റിൻ എന്നിവർക്ക് രക്ഷപെടാനായില്ല. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.