Kerala NewsLatest News
61 കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി
പെരിന്തല്‍മണ്ണ: രേഖകളില്ലാത്ത 61 കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി. വിവിധ ജ്വല്ലറികളില്‍ വില്‍പ്പന നടത്തുന്നതിനു വേണ്ടി കൊണ്ടുപോകുകയായിരുന്ന
വെള്ളി ആഭരണങ്ങളാണ് പിടികൂടിയത്.
12,70,000 രൂപ നികുതിയും പിഴയും ഈടാക്കി വിട്ടു നല്‍കി. മതിയായ രേഖകള്‍ ഇല്ലാത്തതും അളവില്‍ കൂടുതലുള്ളതുമായ വെള്ളി ആഭരണങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നിന്നും സംസ്ഥാന ജി. എസ്. ടി ഇന്റലിജന്‍സ് സ്‌ക്വാഡാണ് പിടികൂടിയത്.