Kerala NewsLatest News

ഓണ്‍ലൈന്‍ ക്ലാസിന് കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകല്ലെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകരെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ജൂലൈ ഒമ്പതിലെ സര്‍ക്കാര്‍ ഉത്തരവില്‍ സ്‌കൂള്‍തല സമിതിയാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതലകൂടി ഈ സമിതിയില്‍ നിക്ഷിപ്തമായിരിക്കും എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്്.

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിന്‍ സംബന്ധിച്ച ഉത്തരവില്‍ പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകര്‍ ആണെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല.

സ്‌കൂള്‍തല സമിതിയോ അധ്യാപകരോ ഇതിനുവേണ്ടി സ്വന്തം നിലയില്‍ പണം മുടക്കണമെന്നല്ല, കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കാനുള്ള ചുമതലയെ പറ്റിയാണ് ഉത്തരവില്‍ പറയുന്നത്. സ്‌കൂള്‍തല സമിതിയുടെ ഘടനയും ഉത്തരവുകളില്‍ വ്യക്തമാണ്.

ഇക്കാര്യത്തില്‍ സ്‌കൂള്‍തല സമിതിക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സംഭാവന, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ തത്പരര്‍, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത നിധി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/സഹകരണ സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ ധനസഹായം, തുടങ്ങി നാട്ടിലെ വിപുലമായ സാധ്യതകള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയണം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button