Kerala NewsLatest News
ഡോളര്‍ കടത്ത് കേസ്; കെ.ടി.ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍
കൊച്ചി: കെ.ടി.ജലീലിന് ഡോളര്‍ കടത്ത് കേസില്‍ നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. അതേസമയം ചില നയതന്ത്ര ഉദ്യോഗസ്ഥരുമായി് ജലീലിന് ബന്ധമുണ്ടായിരുന്നെന്നും സുമിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഡോളര്‍ കേസ് എന്ന് നമ്മള്‍ വിളിക്കുന്നത് ഒരു കേസല്ലെന്നും നിരവധി കേസുകളുണ്ടെന്നും സുമിത് കുമാര്‍ വ്യക്തമാക്കി. അത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഓരോ ഭാഗം പൂര്‍ത്തിയാകുന്നതിനനുസരിച്ച്് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസുമായി ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടെന്നും ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.