CovidEducationKerala NewsLatest NewsNews

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ കൂടുതല്‍ മലപ്പുറത്തും കോഴിക്കോടും: പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോടും: പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും കോഴക്കോടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത അധ്യാപരുടെ പട്ടിക പുറത്ത് വിട്ടാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അധ്യാപകരും അനധ്യാപകരുമായി വാക്‌സിന്‍ എടുക്കാത്ത 1707 പേരാണുളളതെന്ന് മന്ത്രി പറഞ്ഞു.

മലപ്പുറത്ത് 184 അധ്യാപകരും 17 അനധ്യാപകരും ഉള്‍പ്പെടെ 201 പേര്‍ വാക്സിനേഷന്‍ സ്വീകരിക്കാനുണ്ട്. കോഴിക്കോട് 136 അധ്യാപകരും 15 അനധ്യാപകരും വാക്സിന്‍ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം 110, എറണാകുളം 106, തൃശൂര്‍ 124, കണ്ണൂര്‍ 90 എന്നിങ്ങനെയാണ് പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്ന ജില്ലകള്‍. കാസര്‍ഗോഡ് 36 പേരും വയനാട്ടില്‍ 29 പേരും മാത്രമാണ് ഈ ഗണത്തില്‍ വാക്സിന്‍ സ്വീകരിക്കാനുളളതെന്ന് മന്ത്രി പുറത്തുവിട്ട കണക്കില്‍ പറയുന്നു.

സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിടണമെന്ന് വിവിധ തലങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മതപരമായ കാരണങ്ങളുടെ പേരിലാണ് ഭൂരിഭാഗം അധ്യാപകരും വാക്സിനെടുക്കാന്‍ മടിച്ചത്. എന്നാല്‍ അലര്‍ജി ഉള്‍പ്പെടെയുളള മെഡിക്കല്‍ കാരണങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വാക്സിനെടുക്കാത്ത അധ്യാപകരെ മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ് ദിവസം വ്യക്തമാക്കിയിരുന്നു.

വാക്സിന്‍ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. വാക്സിന്‍ എടുക്കാത്തവര്‍ എല്ല ആഴ്ചയും ആര്‍ടിപിസിആര്‍ എടുക്കണം. ആരോഗ്യ പ്രശ്നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വാകസിന്‍ എടുക്കാത്ത ആളുകള്‍ ശമ്പളമില്ലാതെ അവധിയില്‍ പോവുക എന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതുവരെ ശേഖരിച്ചത് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും കണക്കുകളാണ. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button